
“കാലം ഇനിയും ഉരുളും... വര്‍ഷം വരും ,തിരുവോണം വരും,
ഒരോ തളിരിലും പൂ വരും, പൂക്കളില്‍ കൈ വരും,
അപ്പൊളാരെന്നും,എന്തെന്നും ആര്‍ക്കറിയാം സഖീ…
നമ്മള്‍ അരെന്നും ,എന്തെന്നും ആര്‍ക്കറിയാം….”
.jpg)
എത്രയോ സത്യമായ വരികള്‍.... കാലം മാറ്റത്തിനു തോഴനായ് മാറിയിട്ടെത്രയോ നാളായ്. ഒരിത്തിരി നേരം തനിച്ചിരുന്നാല്‍ നമ്മളറിയാതെ ഒരുപാട് മുന്നോട്ട് പോകുന്നു... നമുക്ക് പ്രിയപ്പെട്ട പലതും ഒരു പാട് പിന്നിലാവുന്നു, കൈ നീട്ടിയാലുംഎത്താനാവത്ത അകലെയാവുന്നു. ആ ഓര്‍മകള്‍ ദുസ്സഹമായ വേദനമാത്രം സമ്മാനിക്കുന്നു. പ്രണയത്തിന്‍റെ, സൌഹ്രുദത്തിന്‍റെ, വിരഹത്തിന്‍റെ, സന്തോഷത്തിന്‍റെ, അങനെ ഒരുപാട് മുഹൂര്‍ത്തങളുടേ ആ ഓര്‍മകള്‍.
ഞാനും പ്രണയിച്ചിട്ടുണ്ട്... കാത്തിരുന്നിട്ടുണ്ട്.... ഒടുവില്‍ ആ നഷ്ടത്തിന്‍റെ വേദന അറിഞ്ഞിട്ടുമുണ്ട്. പ്രണയത്തിനു മരണമില്ല... പ്രണയിതാക്കള്‍ക്ക് മാത്രമേയുള്ളൂ... പക്ഷേ അതൊക്കെ കഴിഞ്ഞു ഒരു പാട് കാലം കഴിഞ്ഞു മറ്റോരാളെ സ്നേഹിക്കാന്‍ തുടങുമ്ബൊഴേ, ആദ്യ പ്രണയത്തിന്‍റെ ഓര്‍മകള്‍ വേട്ടായാടന്‍ തുടങും.
എങ്കിലും ആരും പ്രണയിക്കാതിരുന്നിട്ടില്ല. ആ നിറമുള്ള ലോകത്തേക്ക് പോകാതിരുന്നിട്ടുമില്ല. ഞാനും കൊതിക്കുന്നുണ്ട്.... വര്‍ണത്തേരിലേറിയല്ലെങ്കിലും എന്‍റെ രാജകുമാരിയും എന്‍റെയടുത്ത് വരണമെന്ന്.... വരും... ഞാന്‍ കാത്തിരിക്കും.... എന്‍റെ പ്രിയപ്പേട്ടവളുടെ കയ്യും പിടിച്ച് ഒരു നല്ല യാത്രയാരംഭിക്കണമെന്ന്.... ജീവിതമെന്ന ആ നല്ല യാത്ര....
.jpg)
"അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്‍റെ കരലാളനത്തിന്‍റെ മധുര സ്പര്‍ശം
അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ദിവ്യാനുരാഗത്തിന്‍ ഹ്രിദയസ്പന്ദം"
No comments:
Post a Comment