[താഴെയുള്ള വരികളോ അനുഭവമോ എന്‍റേതല്ല.., എന്‍റെ ട്വിറ്റര്‍ സുഹ്രുത്തായ അനൂപ്‍ ഇവിടെ പ്രസിദ്ധീകരിക്കാനയ് അയച്ചു തന്നതാണ്.]

എന്തിനായിരുന്നു നമ്മള്‍ തമ്മില്‍ പരിചയപെട്ടത്..അറിയില്ല എനിക്കും നിനക്കും... വിരസതയാര്‍ന്ന നിന്‍റെ ജീവിതതില്‍ എന്‍റെ സൌഹ്രുദം നിനക്കു അനിവര്യമായിരുന്നൊ..? അതോ....?
എഴുതുന്നു എന്‍റെ പ്രിയ സുഹ്രുത്തിനു വേണ്ടി..... നമ്മള് ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച്.........
മെയ്യ് 12, 2012.........
ഞങള്‍ തമ്മില്‍ പരിചയപെട്ട ദിവസം..........
മനസ്സില്‍ എകാന്തതയുടേയും ഒറ്റപ്പെടലിന്‍റെയും തിരകള്‍ അലയടിച്ചിരുന്ന നാളുകളിലായിരുന്നു ഞങള്‍ തമ്മില്‍ പരിചയപെടുന്നത്. അത് വളര്‍ന്നു....സംസാരിച്ചു ഒത്തിരി..ദിവസവും മണിക്കൂറുകളോളം.. ശിഖിരങളിലെ ഞാന്നിറങുന്ന വേരുകള്‍ പോലെ എവിടെയൊ മുട്ടി ഉരസുന്ന കുറേ സംഭാഷണങള്....
ഞാന്‍ അന്ന് കോഴിക്കോട് എത്തിയ ദിവസമായിരുന്നു നാട്ടില്‍ നിന്ന്. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു ആ ഫോണ്‍ കോള്‍ “അനൂപ്” നീ 5.30 നു ഫ്രീ ആണെങ്കില്‍ ഞാന്‍ വരാം…… നമുക്ക് കാണാം....... വിശ്വസിക്കാനായില്ല എനിക്ക്...ആ വാക്കുകള്‍ .. ഞാന്‍ കണ്ടിട്ടില്ലാത്ത, ഇതുവരെ കേട്ടിട്ടുള്ള ആ ശബ്ധ്ത്തെ നേരിട്ട് കാണുവാന്‍ എനിക്ക് ആകാംകഷയായി........ ബൈക്കെടുത്ത് പറന്നു.. നേരെ റെയില്‍വേസ്സ്റ്റേഷനടുത്തേക്ക് 10 മിനിട്ട് മുന്നെ..മനസ്സില്‍ നിറയെ പ്രതിക്ഷകളായിരുന്നു..
ആദ്യമായി കാണുന്ന എന്‍റ്റെ പ്രിയ സുഹ്രുത്തിനു നല്‍കാന്‍ ഒരു സമ്മാനം ഞാന്‍ കരുതിയിരുന്നു.... സമയം 5.30.. അവള്‍ വിളിച്ചു..ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയാണു എന്നെയും കാത്ത്. 30 മീറ്റര്‍ ദൂരെ എന്‍റെ ബൈക്ക് വച്ച് ഞാന്‍ നടന്നു.... തിരക്കുപിടിച്ച ആ റയില്‍വേസ്സ്റ്റേഷനടുത്ത് ഞാന്‍ എവിടെ തിരയും അവളെ.. അറിഞ്ഞിരുന്നില്ല.. ഓരോ മുഖങളിലും എന്‍റെ കണ്ണുപതിച്ചുകൊണ്ടിരുന്നു...
.
.
ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഏത് ആള്‍ കൂട്ടത്തിലും അവളെ എനിക്ക് തിരിച്ചറിയാനാവും എന്ന അഹങ്കാരമായിരുന്നു അപ്പൊ എനിക്ക്....അല്ല അമിതമായ വിശ്വാസമായിരുന്നു.... കാഴ്ച്ചകള്‍ പിന്നിലേക്ക് ഓടിയകലുകയാണ്....എന്തോ എന്‍റെ കാലുകളുടെ വേഗത കുറഞ്ഞു..മനസ്സു വേദനിച്ചുതുടങി..കാരണം ഇനി മുന്നോട്ട് പോകുവാന്‍ അധികം ദൂരമില്ല... എന്തിനൊ വേണ്ടി ഞാന്‍ തിരിഞുനോക്കി....അല്ല ഏതോ ഒരു ശക്തി അപ്പൊ എന്നെ അങനെ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നു പറയുന്നതാകും ശരി....ഒരു പക്ഷെ ഞാന്‍ വിശ്വസിക്കുന്ന, ഞാന്‍ ആരാധിക്കുന്ന ഞങളുടെ '''ദേവി''' ആയിരിക്കും ....... ഒരു
പെണ്കുട്ടി എന്നെ നോക്കി നില്ക്കുന്നു....അവളുടെ
കണ്ണിലെ പ്രകാശവും, ആ അധരത്തില് വിരിഞ്ഞ
പുഞ്ചിരിയും.................മനസ്സിലാക്കി ഞാന് എന്റെ പ്രിയ
സുഹ്രുത്തിനെ.... ഞാന് നടന്നു അവളുടെ അടുത്തേക്ക്..എന്റെ മുന്നില് അപ്പൊ തടസ്സങ ള്
ഒന്നുമില്ലായിരുന്നു....അല്ല ഞാന് കണ്ടിരുന്നില്ല എന്‍റെ മുന്നിലെ തടസ്സങള്… കാരണം എന്‍റെ കണ്ണുകള്‍ അവളിലായിരുന്നു.... അടുത്ത് ചെന്ന് രണ്ടു കയ്യും ചേര്ത്ത് പിടിച്ച് ഞാന്‍ കരുതിയിരുന്ന സമ്മാന പൊതി അവള്‍ക്ക് നേരെ നീട്ടുമ്ബോള്‍ അതുവരെ കണ്ട ആ പുന്‍ചിരി എനിക്ക് അപ്രത്യക്ഷമായി.. കാരണം അവള്‍ എനിക്കുവേണ്ടി ഒന്നും തന്നെ കരുതിയിരുന്നില്ല...
ഞാന്‍ അവളെ കാണുമ്ബോള്‍ ഗര്‍വ്വിന്‍റെ തീഷ്ണതയായിരുന്നില്ല... കേവലം ദുഃഖത്തിന് നെരിപ്പോട് പുകയുന്ന, ചിതലെടുത്ത ഒരു കടലാസു കഷ്ണമായിരുന്നു.. ആ കരിങ്കൂവളത്തിന്‍റെ മിഴികളില്‍ നീരൊലിപ്പുകള്‍ വറ്റിയിരുന്നില്ല....
എന്തൊക്കെയൊ സംസാരിച്ചു.....അവള്‍ മാത്രം.. :)
പിരിയാന്‍ സമയമായി... ഞങള്‍ പിരിഞുപോകുമ്ബോള്‍ ഒരിക്കല്‍ എനിക്ക് അപ്രതിക്ഷമായ ആ പുന്‍ചിരി അവളില് അപ്പൊ പ്രത്യക്ഷമായിരുന്നു...
നന്ദി സുഹ്രുത്തേ നന്ദി……. ഒരിക്കല്‍ കൂടി.........
- വിപിന്‍
Thanks dear frnd..thnks alot
ReplyDeleteReally Good,,.. Write More
ReplyDeleteനിനക്കായ് ഞാന്‍ കാത്തു നില്‍പ്പൂ
ഈ വഴിത്താരയിലെന്നും ഒരു കൊച്ചു
പനിനീര്‍ പൂവും.., സ്വപ്നങളുമായ്...
Thanks Anonymous..:)
DeleteGood... Meet her again
ReplyDelete