Latest News

Saturday, 29 March 2014

Samasya - Kavitha

സമസ്യ

title
ബാല്യത്തിലെന്നോ
പുസ്തകത്താളില്
മറന്നു വച്ച
മയില്പ്പീലിത്തുണ്ടാണ് നീ.

തുളയടഞ്ഞ
ഓടക്കുഴലിലെ
ഒഴുകാത്ത രാഗമാണ് നീ .

തുള്ളിക്കൊരു കുടം
പെയ്യുന്ന പേമാരിയിലെ
വേര്തിരിക്കാനാകാത്ത
മഴത്തുള്ളിയാണു നീ .

രാത്രിയാത്രയില്‍ ,
നിദ്രയുടെ
ആരോഹണാവരോഹണങ്ങളില്
താണ്ടാനാവാത്ത
ചുരമാണ് നീ.

അനിവാര്യമായ
ദേശാടനങ്ങളില്
നിര്ണ്ണയിക്കാനാകാത്ത
ദിക്കുകളാണ് നീ .

ദുരിതങ്ങളുടെ
ദുര്ഗ്രാഹ്യതകളില് ,
പരീക്ഷണങ്ങളുടെ
പരിക്ഷീണതകളില് ,
കദനങ്ങളുടെ
കടല്ക്ഷോഭങ്ങളില് , ജീവിതത്തിന്റെ
ജിജ്ഞാസകളില് ,
പ്രതീക്ഷകളുടെ ഒടുവിലത്തെ
പച്ചത്തുരുത്താണ് നീ.

BY - ഫിറോസ് മേനാശ്ശേര

No comments:

Post a Comment