
ലക്ഷക്കണക്കിന് വര്ഷങ്ങള്ക്കു മുമ്പ് ഭൂമി എങ്ങനെയായിരുന്നു? ദിനോസറുകളും മറ്റ് പടുകൂറ്റന് ജീവികളുമുള്ള ചരിത്രാതീത കാലത്തെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം കുഴക്കുന്ന ചോദ്യമാണ് ഇത്. എല്ലാ കാലത്തെയും കലാകാരന്മാര് ആവിഷ്കരിക്കാന് ശ്രമിച്ചിട്ടുള്ള ആ ചോദ്യത്തിന് പുതിയ ഒരുത്തരം കൂടി വന്നിരിക്കുന്നു.
The Paleoart of Julius Csotonyi എന്നു പേരിട്ട ആ പുസ്തകം അടുത്ത മാസം മെയ് 20ന് പുറത്തിറങ്ങും. ചരിത്രാതീത കാലത്തെ ജീവി വര്ഗങ്ങളുടെ അതിമനോഹരമായ രേഖാ ചിത്രങ്ങളാണ് ഈ പുസ്തകത്തില് നിറയെ. ശാസ്ത്രപ്രസിദ്ധീകരണങ്ങളിലും മ്യൂസിയങ്ങളിലും നിരവധി കാലം പ്രവര്ത്തിക്കുകയും നിരവധി അവാര്ഡുകള് നേടുകയും ചെയ്ത പ്രശസ്ത ഇല്ലസ്ട്രേറ്റര് ജൂലിയസ് സെറ്റോനി വരച്ച ചിത്രങ്ങളാണ് പുസ്തകത്തിലുള്ളത്.
മൈക്രോ ബയോളജിയില് പി.എച്ച്.ഡി നേടിയശേഷം ഗവേഷണത്തിലും ചിത്രരചനയിലും മുഴുകിയ അദ്ദേഹത്തിന്റെ ഏറെ വര്ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഈ പുസ്തകം.
കാണാം, ആ കാലം. ആ ജീവികള്:
No comments:
Post a Comment