
അറുപത്തിയൊന്നാമത് ദേശീയ അവാര്ഡുകള് പ്രഖ്യാപിച്ചു. മികച്ച
നടനുള്ള പുരസ്കാരം മലയാള താരം സുരാജ് വെഞ്ഞാറുമൂട്
സ്വന്തമാക്കി. ഹിന്ദി സിനിമാതാരം രാജ്കുമാറിനൊപ്പമാണ്
സുരാജ് അവാര്ഡ് പങ്കിട്ടത്. മലയാളി നടിയും സംവിധായകയുമായ
ഗീതുമോഹന്ദാസ് സംവിധാനം ചെയ്ത ലയേഴ്സ്
ഡയസിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗീതാഞ്ജലി ഥാപ്പയാണ് മികച്ച നടി.
' പേരറിയാത്തവന്' എന്ന ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ്
സുരാജിന് ദേശീയാഗീകാരം നേടികൊടുത്തത്. മികച്ച
പരിസ്ഥിതി സിനിമയായും പേരറിയാത്തവന് തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ക്യാമറമാനുള്ള പുരസ്കാരം മലയാളിയായ രാജീവ്
രവി (ലയേഴ്സ് ഡയസ്) നേടി. നോര്ത്ത് 24 കാതം മികച്ച മലയാള
ചിത്രമായി. തന്റെ അവാര്ഡ് മലയാളസിനിമക്കും ഭാഷയ്ക്കും സമര്പ്പിക്കുന്നതായി സുരാജ്
വെഞ്ഞാറമൂട് പറഞ്ഞു.
No comments:
Post a Comment