ശരിയാ എന്റെ ഇമെയിൽ അഡ്രസ്സ് പോലെത്തന്നെയാണു ഞാനെന്ന് പലപ്പോഴും എനിക്കു തോന്നിയുട്ടുണ്ട്. 'princeofthedreamworld@gmail.com' , കഴിഞ്ഞ അനേക വർഷമായി ഞാൻ ഉപയോഗിക്കുന്ന എന്റെ സക്കന്ററി മെയിൽ. എന്ത് ഉദ്ധേശിച്ചാണു അന്ന് ഞാനിതുണ്ടാക്കിയതെന്ന് ഓർമയില്ല... പക്ഷേ ഇതിന്റെ അർത്ഥം പോലെ തന്നെയാണു ഞാനെന്നെനിക്ക് തോന്നാറുണ്ട്.... സ്വപ്ന ലോകത്തിലെ രാജകുമാരൻ.., മറ്റാരുടെയുമല്ല... എന്റേതു തന്നെ.... എന്തൊക്കൊയോ എന്തിനു വേണ്ടിയൊക്കെയോ എന്തിനോ സ്വപ്നം കാണുന്നവൻ.
പലപ്പോഴും എന്റെ പ്രശ്നമായി എനിക്കു തോന്നിയുട്ടള്ള ഒരു കാര്യമാണു എന്റെ ചാറ്റിങ്ങ്. ശരിയാ എനിക്ക് പലപ്പോഴും പലരെയും ഈ ഒരു കാര്യം കൊണ്ട് വിഷമിപ്പിക്കേണ്ടി വന്നിട്ടുണ്ട്.... എന്തോ അറിയില്ല... ഞാനിങനെയാ.... പലപ്പോഴും എന്റെ ഇൻബോക്സ്സിൽ മെസ്സേജുകൾ കെട്ടികിടക്കാറുണ്ട്. ഫ്രണ്ട്സ്സിന്റെ, ഫാമിലിയുടെ, സിബ്ലിങ്ങ്സ്സിന്റെ, മറ്റു പലരുടെയും. പലപ്പോഴും ഞാനതൊന്നു തുറന്നു നോക്കാറു പോലുമില്ല. ഒരുപാട് വഴക്കു കേട്ടിട്ടുണ്ട് ഞാൻ ഈ കാരണത്താൽ. സത്യത്തിൽ എനിക്ക് മനസ്സു തുറന്നു സംസാരിക്കാനാണു ഇഷ്ടം, അല്ലാതെ അക്ഷരങളിലൂടെ കഥ പറയാനല്ല.
ഇപ്പോ ഇങനെ ഒരു കുറിപ്പ് ഇവിടെ എഴുതാനുള്ള കാരണം മറ്റൊന്നമല്ല നിങളോടു സോറി പറയാനാണു... നിങളെയാരെയെങ്കിലും ഞാൻ ഈയൊരു കാരണത്താൽ വിഷമിപ്പിച്ചുട്ടുണ്ടെങ്കിൽ ക്ഷമിക്കണം...
"ഞാൻ നിങ്ങളുടെ സുഹ്രുത്തോ സഹോദരനോ അല്ല മറ്റാരോ ആണെന്നു നിങൾ കരുതുന്നുണ്ടെങ്കിൽ ഓർക്കുക , കുറച്ചു അക്ഷരങളിലൂടെ മാത്രമല്ല നിങൾക്ക് ഞാനാ വ്യക്തി യാകുന്നത്
It's Me, Always Your - Nived
No comments:
Post a Comment