മണ്ണിൽ സ്വന്തം സ്വപ്നങൾ മാത്രമല്ല സ്വന്തം ജീവിതവും അലിഞ്ഞു ചേരാൻ ഇനി നാളുകൾ അധികം ഇല്ലെന്ന് മനസ്സിലാക്കാൻ അവൻ ഒരുപാട് വൈകിപ്പോയിരുന്നു. മരവിച്ച ചിന്തകളും നിറം മങ്ങിയ കാഴച്ചകളുമായിരുന്നു അവന്റെ ആ നാളുകളിലെ കൂട്ട്. ഒരുപാട് വർണങ്ങൾ നിറഞ്ഞ സ്വപ്നങൾ മാത്രം കണ്ട അവനു സ്വന്തം സ്വപ്നങളെ ജീവനുള്ള സത്യങളാക്കാൻ മാത്രം കഴിഞ്ഞില്ല. ഇരുണ്ട ആ മുറിയുടെ ഒരു മൂലയ്ക്ക് ചുണ്ടിൽ എരിയുന്ന ചുരുട്ടിന്റെ വെളിച്ചം കാണാൻ മാത്രമേ അവനപ്പോ ആഗ്രഹിച്ചുള്ളൂ. ജീവിതത്തിലേക്ക് തിരിച്ചു പോവാൻ മാത്രമല്ല തിരിഞ്ഞു നോക്കാൻ പോലും തനിക്ക് അർഹതയില്ല എന്ന വിശ്വാസിത്തിൽ അവൻ ഉറച്ച് നിന്നത് എന്തിനു വേണ്ടിയാണെന്ന് പോലും അവനറിയില്ലായിരുന്നു. മാസങ്ങളായി നീണ്ടു വളർന്ന സ്വന്തം താടിയിൽ തടവിക്കൊണ്ടായിരുന്നു അവൻ ഭൂതകാലത്തെ ഓർക്കാറ്... ആർക്ക് വേണ്ടി... എന്തിനു വേണ്ടി സ്വന്തം ജീവിതം താൻ നാശിപ്പിച്ചു എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിൽ മാത്രമായിരുന്നു ആ ചിന്തകൾ അവസാനിക്കാറ്. പിന്നെ ആ സത്യങളിൽ നിന്നും ഓടിയൊളിക്കാൻ അവനു ഏക ആശ്രയം മദ്യമായിരുന്നു. ബോധം നശിക്കുവോളം അവയെ അവൻ സ്നേഹിച്ച് കൊണ്ടേയിരുന്നു.., ഇനിയുള്ള അവസാന നാളുകളിൽ തനിക്ക് സ്നേഹിക്കാൻ ഇനി ആ കുപ്പികളിലുള്ള ദ്രാവകങ്ങൾ മാത്രമേ ഉള്ളൂ എന്നവൻ സ്വന്തം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഒടുവിൽ മരണം തന്നെ കീഴടക്കാൻ ഇനി ദിനങ്ങൾ ഒരുപാട് ഇല്ലാ എന്നു മനസ്സിലാക്കിയപ്പോൾ ഒരു കയർത്തുമ്പിൽ അവൻ തന്റെ ജീവൻ വെടിഞ്ഞു. ഒടുവിൽ അവന്റെ ചേദനയറ്റ ശരീത്തിൽ താഴെ ഒരു കുറിപ്പ് മാാത്രമേ ഉണ്ടായിരുന്നുള്ളൂ..
"ആർക്കും വേണ്ടിയും ഒന്നിനു വേണ്ടിയും ഇനി കാത്തിരിക്കാനില്ല. മരണ സമയത്തിനു മുന്നിലെങ്കിലും എനിക്കൊന്നു ജയിക്കണം... ഒരു ജന്മം കൂടി എനിക്ക് ഞാനായ് ജനിക്കണം. ഞാൻ കണ്ട സ്വപ്നങളിൽ നിന്ന് നടന്നകലാതെ അവയ്ക്ക് ജീവൻ കൊടുക്കാൻ നൽകാൻ ശ്രമിക്കണം. ഒന്നേ എനിക്ക് പറയാനുള്ളൂ, ഹോമിച്ചത് എന്റെ ജീവിതവും സ്വപ്നങളും മാത്രമായിരുന്നു..., മറക്കാൻ കഴിയില്ലെങ്കിലും പൊറുക്കാൻ കഴിയണം... നിനക്ക് നിന്നോടെങ്കിലും പോലും... പറന്നകലുന്ന സ്വപ്നങളെ നിനക്ക് സ്വന്തമാക്കാൻ കഴിയില്ലെങ്കിൽ അവയെ വിട്ടേക്.., എന്നിട്ട് അതിലും വലിയ സ്വപ്നങൾ കാണുക... എന്നിട്ട് സ്വന്തമാക്ക്... ഓർത്തില്ലെങ്കിലും മറക്കരുത് ഈ വാക്കുകൾ...
- സ്നേഹപൂർവ്വം നിന്റെ സ്വന്തം ...... "
No comments:
Post a Comment