ഞാനിപ്പോ ഇവിടെ കുറിക്കാൻ പോവുന്നത് ഒരു കഥയൊന്നും അല്ല, മറിച്ച് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു കുഞ്ഞു സംഭവത്തെയാണ്... ഒരു കുഞ്ഞ് ഓർമ.
ഒരുപാട് വർഷങ്ങൾക്ക് മുൻപ്, അതായത് ഞാൻ രണ്ടാം ക്ലാസിൽ പടിക്കുമ്പോൾ ഞാനും അമ്മയും ചേച്ചിയും അച്ഛനും കൂടി അച്ചന്റെ നാട്ടിലേക്ക് ഒരു യാത്ര പോയി. ഒരു പ്രവറ്റ് ബസ്സ് ആയിരുന്നു അത്. അച്ചന്റെ മടിയിൽ ആയിരുന്നു എന്റെ ഇരുത്തം. കാഴ്ച്ചകളൊക്കെ കണ്ടങ്ങനെ ഇരുന്ന് പോവുമ്പോ ആ ബസ്സിലെ കണ്ട്ക്ടർ ചേട്ടൻ ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന് ഒരോരുത്തർക്കുമായ് ടിക്കറ്റ് കൊടുത്ത് കൊണ്ട് ഞങ്ങൾടെ അടുത്ത് വന്നു. അച്ചനോട് ഇറങ്ങേണ്ട് സ്ഥലം ചോദിച്ച ശേഷം കണ്ടക്ടർ ടിക്കറ്റ് തന്നു. അച്ചൻ രണ്ട് നോട്ടുകൾ കണ്ടെക്ടർക്ക് കൊടുത്തു. കണ്ടക്ടർ അച്ചനോട് എന്തോ അച്ചനോട് ചോദിച്ചു. എന്താ ചോദിച്ചതെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ അച്ചൻ അപ്പോ കീശയിൽ നിന്നും ഒരു നാണയം കണ്ട്കടർക്ക് കൊറ്റുത്തു. അത് കിട്ടിക്കഴിഞ്ഞപ്പോൾ കണ്ടക്ടർ അച്ചന് വേറൊരു നോട്ട് തിരിച്ചും കൊടുത്തു. ഇതൊക്കെ കണ്ട് ഞാനങ്ങനെ അന്തം വിട്ട് നോക്കി നിൽക്കുകയായിരുന്നു... എന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്ന സംശയം വേറൊന്നുമായിരുന്നില്ല
" ഇതെന്താ സംഭവം... ചില്ലറപ്പൈസ കൊടുത്തപ്പോൾ നോട്ട് തിരിച്ച് കിട്ടുന്നു...???" .
ഈ ഒരു ചോദ്യം എനിക്ക് തോന്നാൻ കാരണം എന്താണെന്ന് വച്ചാൽ, ആ പ്രായത്തിൽ എനിക്ക് കാശിനെ കുറിച്ച് ഒരേ ഒരു കാര്യമേ അറിയാമായിരുന്നുള്ളൂ... "നോട്ടാണ് ചില്ലറപ്പൈസയേക്കാൾ വലുത്" . ഈ കാരണം കൊണ്ട് തന്നെ അതെനിക്ക് ഒരു വല്ല്യ സംഭവം ആയി തന്നെ തോന്നി. വീണ്ടും ഒന്നു രണ്ട് യാത്രകളിലും ഇങ്ങനെ തന്നെ ആവർത്തിച്ചപ്പോഴും എനിക്ക് അതൊരും ചോദ്യം തന്നെയായിരുന്നു. എങ്കിലും ഞാൻ അച്ചനോട് ഒരിക്കലും ചോദിച്ചില്ല "ഇതെന്താ അച്ചാ ഇങ്ങനെ " എന്ന്. പിന്നെ എനിക്ക് അച്ചനോട് ചോദിക്കാനും അവസരം ഉണ്ടായിരുന്നില്ല. കാരണം ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ ഞങ്ങളെയെല്ലാം വിട്ട് പോയിരുന്നു... ഈ ലോകം വിട്ട്... ഒരു ഹാർട്ട് അറ്റാക്ക്.
പിന്നീട് എപ്പൊഴോ എനിക്ക് ആ ചോദ്യത്തിന്റെ ഉത്തരം കിട്ടി... ആരോടും ചോദിച്ചിട്ടല്ല... ആരോ പറഞ്ഞ് തന്നിട്ട്... അച്ചനെ കുറിച്ച് ഓർമിക്കുമ്പോൾ എനിക്ക് മനസ്സിൽ വരുന്ന വളരെ ചുരുക്കം ചില ഓർമകളിൽ ഒന്നാണ് ഞാനീ പറഞ്ഞ സംഭവം. മനസ്സിൽ വരുമ്പോൾ മുഖത്ത് ഒരു ചെറിയ പുഞ്ചിരിയും അതേ നേരം ഒത്തിരി നൊമ്പരവും തരുന്ന ഒരോർമ... ചില്ലറപ്പൈസയുടെ ഓർമ....
Miss You Dad...
- Nived Mohan (@nivaed)
No comments:
Post a Comment