Latest News

Monday, 25 August 2014

വിവാഹം ; ഒരു സ്വപ്നം

title

ആ നല്ല സായാഹ്നത്തില്‍ ഒരു കവിള്‍ ചൂട് ചായ പതുക്കെ കുടിക്കാന്‍ തുടങിയപ്പോള്‍ മനസ്സ് എങ്ങോട്ടെക്കൊയോ യാത്ര ചെയ്യാന്‍ തുടങി. മുന്നിലൂടെ പലരും നടന്നു പോകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.

ഒടുവില്‍ ചിന്തകള്‍ എങോ പോയ് മറഞ്ഞപ്പോള്‍ മുന്നിലുള്ള കാഴ്ച്ചകള്‍ വ്യക്തമാവന്‍ തുടങി. ഞാനറിയാതെ തന്നെ എന്‍റെ കണ്ണുകള്‍ റോഡിന് മറുവശത്തു കൂടി നടന്നു പോവുന്ന ആ നവദംമ്ബതിമാരിലെത്തി. എന്തൊരു ചേര്‍ച്ചയാണവര്‍ തമ്മില്‍. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ ഇങനെ കഴിക്കണം. മറ്റുള്ളവര്‍ കണ്ടാല്‍ പറയണം ' എന്തു നല്ല ജോഡിയാണ് അവര്‍ '. ഈ പ്രശംസ കേള്‍ക്കാന്‍ കൊതിക്കാത്ത ആണും പെണ്ണും ഈ ഭൂലോകത്ത് ഉണ്ടായിട്ടുമില്ല ഇനിയൊട്ട് ഉണ്ടാകുകയുമില്ല.

അപ്പോഴാണ് കഴിഞ്ഞ ഒരു ദിവസം എന്‍റെ ഒരു സുഹ്രുത്ത് എന്നോട് പറഞ്ഞ ഒരു ആ കാര്യം ഓര്‍മ വന്നത്. അതും വിവാഹത്തെ പറ്റി തന്നെയുള്ളതായിരുന്നു. -
ആ സുഹ്രുത്തിന്‍റെയും വിവാഹം ഇതേ മാസം തന്നെയാണ്. ഒരുപാട് അന്വേഷിച്ചിട്ട് ഉണ്ടാവാന്‍ പോവുന്ന ഒരു വിവാഹം. അന്വേഷിച്ചിട്ട് എന്ന് ഞാന്‍ പറഞ്ഞത് മറ്റൊന്നുമല്ല, വധുവിനെ അന്വേഷിക്കുന്ന കാര്യമാണ്. നാട്ടിലും പരിസര പ്രദേശങളിലുമായി ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ടെങ്കിലും വിവാഹത്തിനായ് അന്വേഷിക്കുമ്ബോള്‍ ആരും ഉണ്ടാവില്ല... ആര്‍ക്കു വേണ്ടിയും. അതെ ഇപ്പോ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ക്ഷാമം പെണ്‍കുട്ടികള്‍ക്കാണെന്ന് തോനുന്നു. ഏതെങ്കിലും വിവാഹ വീട്ടിലോ മറ്റു ആഘോഷ സ്ഥലങളിലോ ചെന്നാല്‍ ആദ്യം കേള്‍ക്കുന്ന ചോദ്യം ഇതാണ് - "മോന്‍റെ നാട്ടില്‍ എന്‍റെ മോനു പറ്റിയ പെണ്‍കുട്ടിയുണ്ടോ... അവനു വിവാഹ പ്രായമായിട്ട് കാലം കുറേയായി... അന്വേഷിച്ച് മടുത്തു ". ഈ ചോദ്യം ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ചിന്തിക്കുക മറ്റൊന്നുമല്ല.. 'ഇവര്‍ക്കൊക്കെ എന്തിനാ ഇത്ര വാശി, സ്വന്തം ജാതിയില്‍ നിന്നല്ലെങ്കില്‍ മറ്റൊരു ജാതിയില്‍ നിന്ന് ഇവര്‍ക്ക് സ്വന്തം മകനു വേണ്ടിയോ മരുമകനു വേണ്ടിയോ അല്ല മറ്റാര്‍ക്കെങ്കിലും വേണ്ടിയോ വിവാഹം കഴിക്കാന്‍ പെണ്ണ് അന്വേഷിച്ചു കൂടെ എന്നാണ്'.

ഏറ്റവും ഒടുവിലായി ആ സുഹ്രുത്ത് പറഞ്ഞ ഒരു വാചകം മനസ്സില്‍ തട്ടി നിന്നു - " വിവാഹം ആലോചിച്ച് തുടങ്ങുന്ന സമയത്ത് ഭാവി വധുവിനെ പറ്റി ഒരുപാട് സ്വപ്നങളും സങ്കല്‍പ്പങളും ഉണ്ടാവും. ഒടുവില്‍ ഒരുപാട് അന്വേഷിച്ച് മടുക്കുമ്ബോള്‍ സങ്കല്‍പ്പങള്‍ എല്ലാം എങോ മറയും, പിന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹമേ ഉണ്ടാവുകയുള്ളൂ" .


No comments:

Post a Comment