Latest News

Friday, 12 August 2016

സ്വപ്നം.... അത് മാത്രമായിരുന്നില്ല അവൾ

സ്വപ്നം... ശാസ്ത്രത്തിനു അത് വെറുമൊരു എട്ടു നിമഷങൾ മാത്രം. പക്ഷേ അന്നെനിക്കതൊരു ആയുഷ്ക്കാലമാണു തന്നത്... ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഒരായിരം വസന്തം നൽകുന്ന ഒരോർമ... അറിയില്ല ഇന്നുമെനിക്ക് എന്തിനായിരുന്നു എനിക്ക് ആ സ്വപ്നം സ്വർഗം നൽകിയതെന്ന്. 
        
         അവളായിരുന്നു അത്.., ഒരിക്കലും ഞാനറിഞ്ഞിട്ടില്ലായിരുന്ന പെണ്ണ്... എന്റേതെന്ന് ഞാൻ പറയാൻ കൊതിക്കുന്ന എന്റെ പെണ്ണ്. ഏങ്ങു നിന്നോ വന്ന് എങ്ങോ പോയ് മറഞ്ഞ ഒരു സുന്ദര സ്വപ്നം. ഓർക്കാൻ ഒരു മുഖമോ ഓർത്തെടുക്കാൻ ഒരു ശബ്ധമോ തരാതെ പോയ്യ് മറഞ്ഞവൾ. കൊതിയുണ്ട് കാണാൻ... ആഗ്രഹമുണ്ട് ചേർത്തണയ്ക്കാൻ പക്ഷേ അറിയില്ല ആരാണെന്നും എവിടെയാണെന്നും. ലൈഗിഗതയുടെ ചുവ ചേർക്കുകയല്ല ഞാൻ..., ആകെ ഓർമയുള്ളത് ആ ആലില വയർ മത്രം... അവിടെ മുഖമണച്ചു അവളെ പുൽകിയതു മാത്രം.
.. എനിക്കപ്പോൾ തോന്നിയതു നിർവികാരമായിരുന്നില്ല, പൂർണതയായിരുന്നു. ഈ ലോകം പോലും ഞാനറിഞ്ഞിരുന്നില്ല, അന്നു വരെ ജീവിതത്തിൽ ഞാനറിയാതിരുന്ന സന്തോഷമായിരുന്നു... ശാന്തി യായിരുന്നു. ഒടുവിൽ ഒന്നും പറയാതെ ഒരു സ്വപ്നമായ് തന്നെ നീ മറഞ്ഞു... എങ്ങോ... അകലേയ്യ്ക്ക്...

        ഒരുപാട് നാളായ് ആ സുന്ദര സ്വപ്നം മാഞ്ഞിട്ട്... എന്റെ മനസ്സിൽ നിന്നൊഴികേ... കാത്തിരിക്കും ഞാൻ ഒരു നിമിഷമെങ്കിലും നിന്നെ വീണ്ടും  കാണാൻ... വരാതിരിക്കില്ല നീ... അതിനു കഴിയുകില്ല നിനക്ക്....കാത്തിരിക്കും.....


" You are my dream..., But I don't want you as just my Dream "

No comments:

Post a Comment