Latest News

Saturday, 20 June 2015

പ്രേമം എന്നും പൈങ്കിളിയാണെടോ...

title

പ്രണയം.... അതൊരു മനോഹരമായ അനുഭവമാണെന്ന് മനസ്സിലാക്കിയതെപ്പോഴാണെന്നൊന്നും എനിക്കോർമയില്ല. എപ്പോഴോ എങനെയോ ആ വികാരം ഉള്ളിൽ വിരിയും... പിന്നെയങനെ പാറിപ്പറക്കും.. ഒരുപാട് സ്വപ്നങളും മനസ്സു നിറയെ വർണങളു നിറയ്യ്ക്കും... അനുഭവിച്ചിട്ടുണ്ട് ഞാൻ... അറിഞ്ഞിട്ടുണ്ട് ഞാൻ... ഒടുവിൽ ഒരുപാട് കരഞ്ഞിട്ടുമുണ്ട്.... എങ്കിലും ഒരിക്കൽ പോലും ശപിച്ചിട്ടില്ല ഞാൻ.

എങ്കിലും ഇന്ന് ആ കാലം ഓർക്കുമ്പോൾ എവിടെയൊക്കെയോ ഒരു നീറ്റൽ. ചിലപ്പോഴൊക്കെ ചുണ്ടിൽ ഞാനറിയാതെ തന്നെ ഒരു പുഞ്ചിരി വരാറുണ്ട്..., ചില ഓർമകൾ മനസ്സിൽ ചേക്കേറുമ്പോൾ...

title

കാലം ഒരുപാടിനിയും നടന്നു പോകാനുണ്ടെന്നറിയാം... ആ വഴിത്താരയിലെവിടെയെങ്കിലും എനിക്കായ്... എന്നിലേക്കായ്... കൂടെ നടക്കാൻ.., ഒരായുഷ്ക്കാലവും അതിനപ്പുറവും ഒന്നിച്ച് പോവാനുള്ള എന്റെയാ സഖിയെ ഞാൻ കാണും..., ഇന്നല്ലെങ്കിൽ നാളെ... കാത്തിരിക്കും ഞാൻ... കാത്തിരിക്കും...

No comments:

Post a Comment