വർഷങൾ ഏറെയായി ഈ സോഷ്യൽ നെറ്റ്‌വർക്കുകളുടെ ഇടയിൽ കുരുങിയിട്ട്. എന്റെ ആദ്യ സോഷ്യൽ കണക്ഷൻ ആയ് ഫെയ്സ്ബുക്ക് ഞാൻ ഉപേക്ഷിച്ച് അഞ്ചു മാസം കഴിഞ്ഞു. പണ്ടൊക്കെ അവയിൽ ഉണ്ടായിരുന്ന ആ ഒരു തിളക്കം എനിക്കിന്ന് കാണാൻ കഴിയുന്നില്ല. ഒന്നുകിൽ ഞാൻ മാറി, അല്ലെങ്കിൽ അവ മാറിയില്ല.
ട്വിറ്റർ, ഇൻസ്റ്റാഗ്രാം, സ്നാപ്പ്ചാറ്റ്, ബ്ലോഗർ, വാട്ട്സ്സാപ്പ് തുടങി ഒട്ടെറെ സോഷ്യൽ സൈറ്റുകളിലും ആപ്പുകളിലും ഒരുപാടു കാലം സഞ്ചരിച്ചു... എന്നിട്ടെന്തു കിട്ടി...? കുറച്ചു നല്ല സൗഹൃദങൾ മാത്രം... എന്റെ സമയവും നല്ല നിമിഷങളും എനിക്ക് നഷ്ടമായി.
ഇവയൊന്നും ഉപയോഗിക്കേണ്ട എന്നല്ല.... കുറച്ചു കാലം ഒന്നു മാറി നിന്ന് നോക്കൂ... ചിലപ്പോ ജീവിതത്തിന്റെ പല വർണങളും നിങൾക്ക് കാണാൻ സാധിക്കും... ഞാൻ തിരിച്ചു പോവുകയാണു... കുറച്ചു കാലത്തേക്കെങ്കിലും.... എല്ലാം ഉപേക്ഷിച്ച് എന്നല്ല.... വാട്ട്സ്സാപ്പ് ഒഴികെ.... കാരണം അതു സൗഹൃദങൾക്കു മാത്രമായല്ല മറ്റു പല ആവശ്യങൾക്കും ഉപയോഗിക്കുന്നതു കൊണ്ടാണു.... "മറക്കില്ല ഒരിക്കലും"
" വീണ്ടും കാണാം കുറച്ചു പൂർണ ചന്ദ്രന്മാർക്കു ശേഷം "
WhatsApp : IFDE ZERO EGDCH
No comments:
Post a Comment